Connect with us

Kozhikode

മാനസ് സെന്ററില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Published

|

Last Updated

തലക്കുളത്തൂര്‍ ടാംടണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്ററില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന്

കോഴിക്കോട് | തലക്കുളത്തൂര്‍ ടാംടണ്‍ അബ്ദുല്‍ അസീസ് മെമ്മോറിയല്‍ മാനസ് സെന്ററിലെ അന്തേവാസികളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. മാനസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ അഷ്റഫ് ചേലാട്ട് അധ്യക്ഷനായ ചടങ്ങില്‍ നഴ്സ് എം ബി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. ആക്സിസ് ബേങ്ക് സീനിയര്‍ മാനേജര്‍ മിഥുന്‍ കെ പുതുകാട്ടില്‍ ദേശീയ പതാക ഉയര്‍ത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയും ചെയ്തു. ജസ്മ മുഖ്യാതിഥിയായിരുന്നു.

അന്തേവാസികളായ പ്രബീഷ്, ഹരിദാസ്, സുജിത്ത് എന്നിവരുടെ സ്വാതന്ത്ര്യദിന പ്രഭാഷണവും ഷമീര്‍, പ്രബീഷ്, സുജിത്ത്, നിമേഷ്, ജയരാജ് എന്നിവരുടെ ദേശഭക്തി ഗാനവും അരങ്ങേറി. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ വിഷ്ണു നേതൃത്വം നല്‍കി. കെയര്‍ ടേക്കര്‍ കെ മൊയ്തി നന്ദി പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ കാലഘട്ടത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും, ഗിരീഷ് ബാബു, ഷംസുദ്ധീന്‍ എന്നിവരുടെ ഗാനാലാപനവും മധുര വിതരണവും നടന്നു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.

 

Latest