Connect with us

Kerala

തിരുവനന്തപുരത്ത് പോലീസ് കസ്റ്റഡിയിൽ പ്രതി തൂങ്ങിമരിച്ചു

Published

|

Last Updated

തിരുവനന്തപുരം | ഫോര്‍ട്ട് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാൾ തൂങ്ങി മരിച്ചതായി പോലീസ്. അന്‍സാരി എന്നയാളാണ് മരിച്ചത്.

മൊബൈല്‍ മോഷണ കേസില്‍ കസ്റ്റഡിയില്‍ എടുത്ത ഇയാളെ സ്‌റ്റേഷന് സമീപത്തെ ശിശു സൗഹൃദ കെട്ടിടത്തിലാണ് ഇരുത്തിയിരുന്നത്. ഇവിടെ നിന്നും ശുചിമുറിയില്‍ പോയ അന്‍സാരി അവിടെ വെച്ച് തൂങ്ങാൻ ശ്രമിച്ചുവെന്നും തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവിടെ വെച്ച് മരിച്ചുവെന്നുമാണ് പോലീസ് പറയുന്നത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാൾക്ക് എതിരെ മുമ്പും നിരവധീ കേസുകൾ ഉണ്ട്.