Connect with us

Covid19

മലയാളി നഴ്‌സ് സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കൊല്ലം  |കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് സഊദിയില്‍ മരിച്ചു. കൊല്ലം കുണ്ടറ കൊടുവിള സ്വദേശിനി സെന്റ് ജോര്‍ജ് ഭവന്‍ പുത്തന്‍വീട്ടില്‍ സൂസന്‍ ജോര്‍ജ് (38) ആണ് മരിച്ചത്. കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് വെള്ളിഴാഴ്ച രാത്രി ജിദ്ദ കിങ് അബ്ദുല്‍അസീസ് ആശുപത്രിയിലായിരുന്നു മരണം.

12 വര്‍ഷത്തോളമായി ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: ജോര്‍ജ് കുട്ടി, മാതാവ്: മറിയാമ്മ, ഭര്‍ത്താവ്: ബിനു (ദുബൈ), മകള്‍: ഷെറിന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ സംസ്‌കരിക്കും.

Latest