Connect with us

National

ഇന്ത്യ-ചൈന അഞ്ചാം കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യാ- ചൈന അഞ്ചാംതല കമാന്‍ഡര്‍ ചര്‍ച്ച ഇന്ന് നടക്കും. ഇരുരാജ്യങ്ങളും ഇനിയും സൈന്യത്തെ പിന്‍വലിച്ചിട്ടില്ലാത്ത പാംഗോംഗ്, ഗോഗ്ര വിഷയമാണ് പ്രധാന ചര്‍ച്ച ചെയ്യുന്നത്.

അഞ്ചാം കമാന്‍ഡര്‍ തല ചര്‍ച്ച ചൈനീസ് ഭാഗത്ത് മോള്‍ഡയില്‍ നടക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലഡാക്കിലെ ഫിംഗര്‍ പ്രദേശത്ത് ചൈന നടത്തുന്ന സൈനിക പിന്‍വലിക്കലിലാണ് ഇപ്പോള്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറക്കുന്നതിന് നയതന്ത്ര തല ചര്‍ച്ച നടത്തുമെന്നും ഇന്ത്യ പറഞ്ഞു. ജൂണില്‍ ഗല്‍വാന്‍ താഴ്വരയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷശം ഉണ്ടായതിനെ തുടര്‍ന്ന് നാല് തവണ സൈനിക തല ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല. .

Latest