Connect with us

National

കേരളത്തിൽ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 24 ന്

Published

|

Last Updated

ന്യൂഡൽഹി| കേരളത്തിൽ രാജ്യസഭാ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 24 ന്. എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് കേരളത്തിൽ രാജ്യസഭാ സീറ്റിലുണ്ടായ ഒഴിവിലേക്കാണ് പുതിയ തിരഞ്ഞെടുപ്പ്.
കേരളത്തിന് പുറമെ യു പിയിൽ നിന്നുള്ള ബേനിപ്രസാദ് വർമയുടെ മരണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ആഗസ്റ്റ് ആറിന് ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങും.ആഗസ്റ്റ് 13 വരെ നാമനിർദേശ പത്രിക സമർപ്പിക്കും. 14 നാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 17ന് അവസാനിക്കും.
24ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയായിരിക്കും തിരഞ്ഞെടുപ്പ്. അഞ്ച് മണിക്ക് വോട്ടെണ്ണും. അന്ന് തന്നെ ഫലം പുറത്തുവരും.

2016ലാണ് യു ഡി എഫ് ടിക്കറ്റിൽ എം പി വീരേന്ദ്രകുമാർ രാജ്യസഭാംഗമായത്. യു ഡി എഫ് വിട്ട് എൽ ഡി എഫിൽ ചേരുന്നതിനു മുന്നോടിയായി അദ്ദേഹം 2017 ഡിസംബർ 20 ന് രാജ്യസഭാംഗത്വം രാജിവച്ചു. ഇതേ സീറ്റിൽ എൽ ഡി എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് 2018 മാർച്ചിൽ വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു.

Latest