Connect with us

International

ചൈനയുടെ ചൊവ്വാ ദൗത്യത്തിന് വിജയകരമായ തുടക്കം

Published

|

Last Updated

ബെയ്ജിംഗ് | ചൊവ്വയിലേക്കുള്ള ചൈനയുടെ ആദ്യ ബഹിരാകാശദൗത്യത്തിന് വിജയകരമായ തുടക്കം. ലോംഗ് മാർച്ച് 5 റോക്കറ്റ് പര്യവേഷണവുമായി ഇന്ന് രാവിലെ ഹെയ്‌നാൻ ദ്വീപിലെ വെൻചാംഗ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ടിയാൻവെൻ1 എന്ന് പേരിട്ട പര്യവേക്ഷണ പേടകം കുതിച്ചുയർന്നത്. മൂന്ന് ശാസ്ത്രലക്ഷ്യങ്ങളാണ് ടിയാൻവെൻ 1ന് നിർവഹിക്കാനുള്ളത്.

റോക്കറ്റ് വിക്ഷേപണത്തിന് നൂറുകണക്കിന് ആളുകളാണ്  സാക്ഷിയായത്.  2021 ഫെബ്രുവരിയിൽ ടിയാൻവെൻ 1 ലക്ഷ്യത്തിൽ എത്തുമെന്ന് ചൈന നാഷനൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ പറഞ്ഞു. ചൊവ്വയിലെ ഭൂഗർഭജല സാന്നിധ്യം, ജീവന്റെ സാന്നിധ്യം എന്നിവയാണ് ടിയാൻവെൻ ദൗത്യത്തിലുള്ളത്. ചൊവ്വാ പര്യവേഷണത്തിൽ ചൈനയുടെ രണ്ടാമത്തെ പരീക്ഷണമാണിത്. റഷ്യയോടൊപ്പം ചേർന്ന് 2011ൽ ചൈന, ഒരു വിക്ഷേപണം നടത്തിയിരുന്നു.

ഈ ആഴ്ച്ച വിക്ഷേപിക്കുന്ന രണ്ടാമത്തെ ചൊവ്വാദൗത്യമാണ് ടിയാൻവെൻ1. 20ന് യു എ ഇ, തങ്ങളുടെ ബഹിരാകാശ ദൗത്യം ജപ്പാനിൽ നിന്ന് വിക്ഷേപിച്ചു. അടുത്തയാഴ്ച്ച യു എസ് പെർസവെറൻസ് എന്തിന പുതിയ ചൊവ്വാപേടകം വിക്ഷേപിക്കുന്നുണ്ട്. ക്യൂരിയോസിറ്റി എന്ന പേരിൽ യു എസ് എ വിക്ഷേപിച്ച ചൊവ്വാദൗത്യത്തിന്റെ തുടർച്ചയാണിത്.

Latest