Connect with us

Kerala

ചാനല്‍ ചര്‍ച്ചക്ക് 31 പേര്‍; പട്ടികയുമായി കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം | ചാനലുകളിലെ രാഷ്ട്രീയ ചര്‍ച്ചക്ക് 31 പേരെ അണിനിരത്തി കെ പി സി സി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ പട്ടികയിലുണ്ട്. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പുറത്തിറക്കിയത്.

ശൂരനാട് രാജശേഖരനാണ് ഇതിന്റെ ചുമതല. രാജശേഖരനും പട്ടികയിലുണ്ട്. പാര്‍ട്ടി നിലപാട് വ്യക്തമായും കൃത്യമായും വിവരിക്കാന്‍ സാധിക്കുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ആഗസ്റ്റ് ഒന്ന് മുതലാണ് പട്ടികയിലുള്ളവരെ ചാനല്‍ ചര്‍ച്ചകളില്‍ നിയോഗിക്കുക.

ജോസഫ് വാഴക്കന്‍, പി സി വിഷ്ണുനാഥ്, അഡ്വ. ടി കെ ശരത്ചന്ദ്ര പ്രസാദ്, ടി സിദ്ദിഖ്, കെ പി അനില്‍ കുമാര്‍, പന്തളം സുധാകരന്‍, പി എം സുരേഷ് ബാബു തുടങ്ങിയവരും പട്ടികയിലുണ്ട്.

Latest