Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് വയനാട്, കൊല്ലം സ്വദേശികള്‍ മരിച്ചു. വയനാട് മേപ്പാടി മുക്കില്‍പീടിക സ്വദേശി വട്ടപ്പറമ്പില്‍ അശ്‌റഫ് (48) റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

റിയാദിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനും റിയാദ് കെ എം സി സി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്നു. മാതാവ് : നബീസ. ഭാര്യ: ആമിനക്കുട്ടി, അഫ്‌സല്‍, ഹര്‍ശിയ, ഹനാ ശലഭി.

കൊല്ലം കരുനാഗപ്പള്ളി ആദിനാട് സ്വദേശി വലിയത്ത് സൈനുദ്ദീന്‍ (65) ഖമീസ് മുശൈത്തിലെ അല്‍ ഹയാത് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പാണ് അസുഖബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഖമീസിലെ അഹ്‌ലി ആശുപത്രിക്കു സമീപം മിനി മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു.

ഇദ്ദേഹത്തിന്റെ കുടുംബം ഖമീസിലുണ്ട്. ഭാര്യ: സീനത്ത്. മക്കള്‍: സബീന, സല്‍മ, സാമിയ (ജിദ്ദ), മരുമക്കള്‍: സുനില്‍ അഹ്മദ്, അബ്ദുല്‍ഹക്കീം (നജ്‌റാന്‍), ജാസിം (ജിദ്ദ). നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഖബറടക്കം ഖമീസ് മുശൈതില്‍ നടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Latest