Connect with us

Kerala

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റില്‍ 67 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

പാലക്കാട് | പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇത് ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്.

ബാക്കിയുള്ള 14 പേരില്‍ 11 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. രണ്ട് പേര്‍ക്ക് രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ ആറു വയസുകാരിയായ മാത്തൂര്‍ സ്വദേശിയും ഉള്‍പ്പെടും.

Latest