Connect with us

National

അസം വെള്ളപ്പൊക്കം: മരണം 110 ആയി

Published

|

Last Updated

ഗുവാഹത്തി | അഞ്ച് പേര്‍ കൂടി മരിച്ചതോടെ അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 110 ആയി. 25 ലക്ഷത്തിലേറെ പേരെയും സംസ്ഥാനത്തെ 33ല്‍ 24 ജില്ലകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

ബാര്‍പേട, ബക്‌സ, ധുബ്രി, മൊരിഗാവ് ജില്ലകളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണങ്ങളില്‍ 84 എണ്ണം വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളെ തുടര്‍ന്നാണ്. 25.29 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

ഗോല്‍പാരയാണ് വെള്ളപ്പൊക്കം കൂടുതല്‍ ബാധിച്ച ജില്ല. ഇവിടെ 4.53 ലക്ഷം പേരെയും ബാര്‍പേടയില്‍ 3.44 ലക്ഷം പേരെയും മൊരിഗാവില്‍ 3.41 ലക്ഷം പേരെയും ബാധിച്ചിട്ടുണ്ട്.

Latest