Connect with us

Kannur

കണ്ണൂരിലെ പരിയാരത്തിനടുത്ത് വാഹനാപകടം; യുവാവ് മരിച്ചു

Published

|

Last Updated

കണ്ണൂര്‍ | പരിയാരത്തിനടുത്ത് നിയന്ത്രണംവിട്ട മിനി ലോറി നിര്‍ത്തിയിട്ട ലോറിയുടെ പിറകിലിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി സിക്കന്തര്‍ (29) ആണ് മരിച്ചത്. പരിയാരം-പിലാത്തറ കെ എസ് ടി പി റോഡില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം.

അപകടത്തില്‍ സാരമായി പരുക്കേറ്റ സിക്കന്തറിനെ ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Latest