Connect with us

Gulf

സജീവ സുന്നി പ്രവര്‍ത്തകന്‍ സഫീര്‍ നിര്യാതനായി

Published

|

Last Updated

ദുബൈ | ദുബൈയിലെ സജീവ സുന്നി പ്രവര്‍ത്തകന്‍ ചൊക്ലി മോന്താല്‍ പറമ്പത്ത് സഫീര്‍ (32) നിര്യാതനായി. അസുഖ ബാധിതനായതിനെ തുടര്‍ന്ന് മാവൂര്‍ എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. പ്രാസ്ഥാനിക രംഗത്തും സാമൂഹിക രംഗത്തും നിറഞ്ഞു നിന്ന് പ്രവര്‍ത്തിക്കുകയായിരുന്ന സഫീറിന്റെ നിര്യാണം സഹപ്രവര്‍ത്തകരിലും സുഹൃത്തുക്കളിലും വലിയ വേദനയാണ് പടര്‍ത്തിയത്.

ദേര കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഐ സി എഫ്, ആര്‍ എസ് സി, മഅദിന്‍, സിറാജുല്‍ ഹുദാ തുടങ്ങിയ സംഘടനാ സ്ഥാപന കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തെക്കുറിച്ച് നന്മ നിറഞ്ഞ ഓര്‍മകളാണ് സഹ പ്രവര്‍ത്തകര്‍ക്ക് പങ്കുവെക്കാനുള്ളത്.
എസ് എസ് എഫ് തലശ്ശേരി ഡിവിഷന്‍ സെക്രട്ടറിയായും മോന്താല്‍ ജുമുഅത്ത് പള്ളി, ഒളഖിലം മോന്താല്‍ മഹല്‍, എസ് വൈ എസ് മോന്താല്‍ എന്നിവയില്‍ പ്രധാന ഭാരവാഹി ആയും പ്രവര്‍ത്തിച്ചിരുന്നു.പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: റാഹില. മക്കളില്ല. സഹോദരങ്ങള്‍: അശ്‌റഫ്, ഫജ്‌റുദ്ദീന്‍ ഇസ്മാഈല്‍, ശംസുദ്ദീന്‍, പരേതനായ മുസ്തഫ.

സഫീര്‍ മോന്താലിന്റെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഐ സി എഫ്, ആര്‍ എസ് സി ദുബൈ കമ്മിറ്റികള്‍ അനുശോചനം അറിയിക്കുകയും പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

Latest