Connect with us

Gulf

സഊദിയിൽ ആഭ്യന്തര എണ്ണ വിലയിൽ വർദ്ധനവ്

Published

|

Last Updated

ദമാം| സഊദിയിൽ പ്രതിമാസ എണ്ണയുടെ ആഭ്യന്തര വിപണി വില ദേശീയ എണ്ണക്കമ്പനിയായ സഊദി അറാംകോ പുനര്‍ നിര്‍ണ്ണയിച്ചു.

പുതുക്കിയ വില പ്രകാരം 91 ഇനത്തില്‍ പെട്ട പെട്രോളിന് 1.29 റിയാലും 95 ഇനത്തില്‍ പെട്ട പെട്രോളിന് 1.44 റിയാലുമാണ് പുതിയ വില. ജൂലൈ 11 മുതല്‍ ഒരുമാസത്തേക്ക് പുതിയ വില തുടരുമെന്ന് അറാംകോ അറിയിച്ചു.

നേരത്തെ മൂന്ന് മാസത്തിലൊരിക്കലായിരുന്നു പെട്രോളിനു വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ പെട്രോള്‍ കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ എല്ലാ മാസവും പത്താം തീയതി വില പുനര്‍നിര്‍ണയിക്കുകയും പതിനൊന്നാം തീയതി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്ന രീതി 2020 ഫെബ്രുവരിമാസം മുതലാണ് നിലവിൽ വന്നത്

Latest