Connect with us

Kerala

സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹരജി ഫയല്‍ചെയ്തത്.

ഹര്‍ജി എന്ന് പരിഗണിക്കും എന്നത് ഹൈക്കോടതി ഇന്ന് തീരുമാനിക്കും.

അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നാല് ദിവസമായി ഒളിവിലാണ് സ്വപ്ന സുരേഷ്. തിരുവനന്തപുരത്തും കൊച്ചിയിലും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല