Connect with us

National

കൊവിഡ് ചികിത്സയിലിരിക്കെ മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ആശുപത്രിയുടെ നാലാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.ദൈനിക് ഭാസ്‌കര്‍ ദിനപത്രത്തിലെ തരുണ്‍ സിസോദിയ (37)ആണ് മരിച്ചത്.ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തരുണ്‍ നാലാംനിലയിലെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റഅദ്ദേഹത്തെ ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തരുണ്‍ സുഖംപ്രാപിച്ചുവരികയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കവെയാണ് ആത്മഹത്യ.

രോഗം ബാധിച്ചതിനെത്തുടര്‍ന്ന് തരുണ്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് അറിയുന്നത്. മനോരോഗവിദഗ്ധനെ കണ്ടിരുന്നഅദ്ദേഹം മരുന്ന് കഴിച്ചിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.ലോക്ക്ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുമോയെന്ന ഭയവും തരുണിന് ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു