Connect with us

Covid19

നാസ്‌കാര്‍ ചാമ്പ്യന്‍ ജിമ്മി ജോണ്‍സണ് കൊവിഡ്

Published

|

Last Updated

കാലിഫോര്‍ണിയ| ഏഴ് തവണ നാസ്‌കാര്‍ കപ്പ് സീരിസ് ചാമ്പ്യനായിരുന്ന ജിമ്മി ജോണ്‍സണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഇന്ത്യന്‍പോളിസ് മോട്ടോര്‍ സ്പീഡ് റെയ്‌സില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്ന് സംഘാടകര്‍ ഹെന്‍ട്രിക്ക് മോട്ടോര്‍സ്‌പോര്‍ട്ടസ് പറഞ്ഞു.

44കാരാനായ ജോണ്‍സണ് കൊവിഡിന്റെ ഒരു ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്ര നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെയാണ് അദ്ദേഹം പരിശോധന നടത്തിയത്.

എന്റെ പ്രയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷക്കാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എന്റെ കരിയറില്‍ ഇതുവരെ ഒരു റെയ്‌സ് പോലും നഷ്ടടപ്പെട്ടില്ല. പുറത്ത് നിന്ന് അത് കാണുന്നത് വളരെ കഠിനമായ അനുഭവമായിരിക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു. ഈ സാഹചര്യം അങ്ങേയറ്റം നിരാശജനകമാണ്. റെയ്‌സില്‍ വിജയിക്കുന്നതിനായി ഞാന്‍ മടങ്ങിപോകുകയാണെന്നും കൂടുതല്‍ കരുത്തോടെ മടങ്ങി വരുമെന്നും അദ്ദേഹം പറഞ്ഞു.

ജോണ്‍സണിന്റെ അഭാവത്തില്‍ ജസ്റ്റിന്‍ അല്‍ഗയര്‍ 48ാം നമ്പര്‍ കാര്‍ ഓടിക്കുമെന്ന് ഹെന്‍ട്രിക് മോട്ടോര്‍പോളിസ് അറിയിച്ചു. അദ്ദേഹം ഈ സാഹചര്യത്തെ നേരിടുമെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും റിക് ഹെന്‍ട്രിക് പറഞ്ഞു.

Latest