Connect with us

National

ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു

Published

|

Last Updated

മുംബൈ |  ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ (71) അന്തരിച്ചു. ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സരോജ് ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. നാല് പതിറ്റാണ്ടോളം ബോളിവുഡ് നൃത്തസംവിധാന രംഗത്ത് നിറഞ്ഞ് നിന്ന ഇവര്‍ രണ്ടായിരത്തിലധികം ഗാനങ്ങള്‍ക്ക് ചുവടുകള്‍ ഒരുക്കിയിട്ടുണ്ട്. മൂന്നുവട്ടം ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

മാധുരി ദീക്ഷിത് അഭിനയിച്ച “ഏക് ദോ തീന്‍”(സിനിമ-തേസാബ്), ഐശ്വര്യ റായി ബച്ചനും മാധുരി ദീക്ഷിതും ചുവടുകള്‍വെച്ച “ഡോലാ രേ”(സിനിമ-ദേവദാസ്), കരീന കപൂര്‍ അഭിനയിച്ച “യേ ഇഷ്‌ക് ഹായേ”(സിനിമ-ജബ് വി മെറ്റ് ) തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ കോറിയോഗ്രഫി നിര്‍വഹിച്ചത് സരോജ് ഖാനായിരുന്നു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കലങ്ക് സിനിമയിലെ “തബാ ഹോ ഗയേ” ആണ് അവസാനം നൃത്തസംവിധാനം ചെയ്ത ഗാനം.
ബി സോഹന്‍ ലാലാണ് സരോജിന്റെ ഭര്‍ത്താവ്. ഹമീദ് ഖാന്‍, ഹിന ഖാന്‍, സുകന്യ ഖാന്‍ എന്നിവരാണ് മക്കള്‍.

 

Latest