Connect with us

Covid19

സഊദിയില്‍ 24 മണിക്കൂറിനിടെ 54 മരണവും 3,383 കൊവിഡ് കേസും

Published

|

Last Updated

ദമാം |  24 മണിക്കുറിനിടെ സഊദിയില്‍ കൊവിഡ് ബാധിച്ച് 54 പേര്‍ മരിക്കുകയും 3,383 പേര്‍ രോഗബാധിതരാകുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത് . 197,608 പേര്‍ക്കാണ് സഊദിയില്‍ ഇതുവരെ കൊവിഡ് സ്ഥിതീകരിച്ചത്. വ്യാഴാഴ്ച്ച 4,909പേര് കൂടി കോവിഡ് മുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 137,669 ആയി ഉയര്‍ന്നു. 58,187 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2,287 പേരുടെ നില ഗുരുതരമാണ്.

വിട്ടുമാറാത്ത പണി, ചുമ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടണമെന്നും ഒത്ത് ചേരലുകളില്‍ സാമൂഹിക അകലം പാലിക്കുവാനും,ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

 

Latest