Connect with us

Saudi Arabia

ജിദ്ദയില്‍ നിന്നുള്ള ആദ്യ ഐ സി എഫ് ചാര്‍ട്ടേഡ് വിമാനം കരിപ്പൂരിലെത്തി

Published

|

Last Updated

ജിദ്ദ | ഐ സി എഫ് നാഷണല്‍ കമ്മിറ്റി ജിദ്ദയില്‍ നിന്നും ചാര്‍ട്ട് ചെയ്ത സൗദി എയര്‍ ലൈന്‍സ് വിമാനം കരിപ്പൂരിലെത്തി. കൊവിഡ് 19 മൂലം നാട്ടിലേക്ക് വരാന്‍ പ്രായാസം നേരിട്ടവര്‍ക്ക് വേണ്ടിയാണ് ഐ സി എഫ് വിമാനം ചാര്‍ട്ട് ചെയ്തത്. 33 കുട്ടികളുല്‍പ്പടെ 81 സ്ത്രീകള്‍, ചികിത്സക്ക് പോകുന്ന 41 പേര്‍, സന്ദര്‍ശക വിസയിലെത്തിയ 37 പേര്‍, വിസ കാലാവധി കഴിഞ്ഞ 25 പേര്‍, ജോലി നഷ്ടപ്പെട്ട 109 പേര്‍, ഫൈനല്‍ എക്‌സിറ്റില്‍ പോകുന്ന16 പേര്‍ മറ്റുള്ള 8 പേര്‍ ഉള്‍പ്പടെ 269 പേരായിരുന്നു യാത്രക്കാര്‍. 10 ശതമാനം യാത്രക്കാര്‍ക്ക് സൗജന്യ യാത്രയും 20 ശതമാനം യാത്രക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ ഡിസ്‌കൗണ്ട് നിറക്കിലുമാണ് യാത്ര സൗകര്യങ്ങള്‍ ഒരുക്കിയത്.
കരിപ്പൂരിലിറങ്ങിയ യാത്രക്കാരെ കൊവിഡ് പരിശോധനകള്‍ക്ക് ശേഷം ഹോം ക്വറന്റൈനിലേക്കും വീട്ടില്‍ സംവിധാനം ഇല്ലാത്തവരെ ഇന്‍സ്റ്റിട്യൂഷന്‍ കാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ദമ്മാം റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നും നാളെ ഓരോ വിമാനങ്ങള്‍ കൂടി കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടും. അടുത്ത ദിവസങ്ങളില്‍ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും കേരളത്തിലെ നാല് വിമാനത്താവളത്തിലേക്കും സര്‍വീസ് ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

സയ്യിദ് ഹബീബ് അല്‍ ബുഖാരി, ബഷീര്‍ എറണാകുളം, നിസാര്‍ കാട്ടില്‍ , മുജീബ് എ ആര്‍ നഗര്‍, മുഹമ്മദലി വേങ്ങര, സിറാജ് കുറ്റ്യാടി, ഖാദര്‍ മാസ്റ്റര്‍, ബഷീര്‍ പറവൂര്‍, ഷാഫി മുസ്ലിയാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

Latest