Connect with us

International

ബംഗ്ലാദേശിൽ ബോട്ട് മറിഞ്ഞ് 23 മരണം

Published

|

Last Updated

ധാക്ക| ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ ബോട്ട് മറിഞ്ഞ് 23 പേർ മരിച്ചു. നിരവധി പേരെ കാണാതായി. രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദർഘട്ടിന് സമീപം മറ്റൊരു ബോട്ടുമായി കൂട്ടിയിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.

മുങ്ങിയ ബോട്ടിൽ 50 ലധികം ആളുകൾ ഉണ്ടായിരുന്നതായും 23 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നും അഗ്നിശമനാ സേന ഉദ്യോഗസ്ഥൻ എ എഫ് പിയോട് പറഞ്ഞു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

---- facebook comment plugin here -----

Latest