Connect with us

Gulf

185 യാത്രക്കാർക്ക് സൗജന്യ വിമാനം ചാർട്ടർ ചെയ്ത് യുവ വ്യവസായി

Published

|

Last Updated

ദുബൈ | സൗജന്യമായി 185 ഇന്ത്യക്കാർക്ക് കൊച്ചിയിലേക്ക്, അടുത്ത മാസം മൂന്നിന് ചാർട്ടേഡ് ഫ്‌ളൈറ്റ് ഒരുക്കി ദുബൈയിലെ ജെ ആൻഡ് ജെ മാർക്കറ്റിങ്ങ് എൽ എൽ സി മാനേജിംഗ് ഡയറക്ടർ ജിജി വർഗീസ്. സർക്കാർ സ്ഥാപനങ്ങളോടൊപ്പം, ജിജിയും സംഘവും ഏകോപിപ്പിച്ച് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണിത്.

ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് ചാർട്ടേഡ് ഫ്‌ളൈറ്റ് ഒരുക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജിജി വർഗീസ് പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 185 പ്രവാസികൾക്കുള്ള ടിക്കറ്റിന്റെ ചെലവ് വഹിക്കും. മാതൃരാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, എന്നാൽ അതിനുള്ള ചെലവ് വഹിക്കാൻ കഴിയാത്തവരെ സഹായിക്കന്നതിനു വേണ്ടിയും സമൂഹത്തിനോടുള്ള തന്റെ പ്രതിബദ്ധതയും കാരണം താൻ വ്യക്തിപരമായി തുടക്കം കുറിക്കുന്ന സംരംഭമാണിതെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സംരംഭം വിജയിപ്പിക്കുന്നതിന് വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന എല്ലാ സന്നദ്ധ പ്രവർത്തകരെയും നന്ദിയും കടപ്പാടും അറിയിക്കുകയാണെന്നും ജിജി വർഗീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും:055-268 3736, 055-261 4845, 055-2621787.

Latest