Connect with us

National

ചൈനയുമായുള്ള ഇന്ത്യയുടെ നയം മാറ്റണം: ജനറല്‍ വി പി മാലിക്

Published

|

Last Updated

ന്യൂഡല്‍ഹി| ചൈനയും പാകിസ്ഥാനുമായി യുദ്ധം ചെയ്യാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് മുന്‍ സൈനിക മേധാവി ജനറല്‍ വി പി മാലിക്. ഇതിനെ കുറിച്ച് ഓര്‍ത്ത് നാം വിഷമിക്കേണ്ടതില്ല. നമ്മുടെ സൈന്യം വളരെയധികം കഴിവുള്ളവരാണെന്നും മാലിക് പറഞ്ഞു.

ഇന്ത്യന്‍ സൈന്യത്തിന്റെ നൈപുണ്യം ചൈനക്കെതിരേ പോരാടന്‍ മികച്ചതാണ്. ലഡാക്ക് സംഘര്‍ഷത്തിലാണ് മാലിക് തന്റെ നിലപാട് വ്യക്തമാക്കിയത്. ഈ മാസം 15ന് സംഭവിച്ചത് ഒരു വഴിതിരിവാണ്. ചൈനയുമായുള്ള ഇന്ത്യയുടെ നയം മാറ്റിയെഴുതേണ്ട സമയമാണിപ്പോള്‍. സൈനിക മുന്നണിയില്‍ മാത്രമല്ല സാമ്പത്തിക രാഷ്ട്രീയ നയത്തിലും മാറ്റം വരുത്തേണ്ടി വരുമെന്നും മാലിക് പറഞ്ഞു.

പ്രകോപനം ഉണ്ടായാല്‍ നമ്മള്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. നമ്മുടെ പക്കല്‍ ആയുധങ്ങള്‍ കുറവായിരിക്കും. എന്നാല്‍ അതിര്‍ത്തി സംരക്ഷിക്കാന്‍ നമ്മുടെ സൈന്യത്തിന് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Latest