National
ഇന്ധന വില കുതിക്കുന്നു; വില വര്‍ധിപ്പിക്കുന്നത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസം

കൊച്ചി | സാധാരണക്കാരന് ദുരിതം വിതച്ചുകൊണ്ട് ഇന്ധന വില ഇന്നും കൂട്ടി. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ലിറ്ററിന് മേല്‍ വര്‍ധിപ്പിച്ചത്.
തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇതോടെ ഡീസലിന് ലിറ്ററിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് എട്ട് രൂപയുമാണ് വര്‍ധിച്ചത്.
---- facebook comment plugin here -----