ലോകത്തെ സമ്പന്ന ക്ലബിലെ ആദ്യ പത്തിൽ ഇടംപിടിച്ച് മുകേഷ് അംബാനി

Posted on: June 20, 2020 12:42 pm | Last updated: June 20, 2020 at 12:42 pm

മുംബൈ| ലോകത്തിലെ  സമ്പന്ന ക്ലബിലെ ആദ്യ പത്തിൽ    ഇടം പിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഈ ക്ലബില്‍ ഇടം പിടിക്കുന്ന ഏഷ്യയിലെ ഏക വ്യക്തി കൂടിയാണ് മുകേഷ് അംബാനിയെന്ന് ബ്ലൂംബര്‍ഗ് ബില്യനേഴ്‌സ് പറഞ്ഞു.

അംബാനിയുടെ ആസ്തി ഡോളര്‍ 64.5 ബില്യണ്‍ ആയി ഉയര്‍ന്നതോടെയാണ് ഒറാക്കിള്‍ കോര്‍പ്പിന്റെ ലാരി എലിസണിനെയും ബെറ്റന്‍കോര്‍ട്ട് മെയേഴ്‌സിന്റെ ഫ്രാന്‍സിസ് ഫ്രാന്‍കോയിസിനെയും മറികടന്ന് അദ്ദേഹം ഒമ്പതാം സ്ഥാനത്തെത്തിയത്.

റിലയന്‍സിന്റെ 42ശതമാനം ഉടമസ്ഥതയിലുള്ള അംബാനിയുടെ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിലേക്ക് നിക്ഷേപം നടത്തിയതില്‍ നിന്ന് കൂടതല്‍ നേട്ടമുണ്ടാക്കിയിരുന്നു. കമ്പനിയെ അറ്റകടരഹിതമാക്കിയെന്ന് കഴിഞ്ഞ ദിവസം റിലയന്‍സ് അറിയിച്ചിരുന്നു.