Connect with us

Kerala

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

Published

|

Last Updated

തൃശ്ശൂര്‍ |  സിനിമാ സംവിധായകനും
തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. കഴിഞ്ഞ ദിവസം നടത്തിയ രണ്ട് സര്‍ജറികളില്‍ ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് ഗുരുതരാവസ്ഥയിലായത്.തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് കുഴപ്പം സംഭവിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ സ്ഥിതി അതീവഗുരുതരാവസ്ഥയിലായി. ഇന്ന് രാത്രി 10ഓടെ മരണപ്പെടുകയായിരുന്നു.

അടുത്തിടെ വലിയ പ്രദര്‍ശന വിജയം നേടിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ സംവിധായകനാണ്.
2007ല്‍ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തത്. റോബിന്‍ഹുഡ്, മേക്കപ്മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് എന്നീ സിനിമകള്‍ക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി.

2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. 2015ല്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം.

 

---- facebook comment plugin here -----