Kerala
കണ്ണൂരില്‍ ബൈക്ക് മതിലില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം

കണ്ണൂര്‍ | കണ്ണൂര്‍ താഴെ കായലോടുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണ അന്ത്യം. മാവിലായി സ്വദേശികളായ വൈശാഖ് (25), അഭിഷേക് ബാബു (21), എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. പറമ്പായി റോഡിന് സമീപം മതിലില്‍ ഇടിച്ച നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----