Covid19
അമേരിക്കയില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ അടിയന്തര ഉപയോഗ അംഗീകാരം പിന്‍വലിച്ചു

വാഷിംഗ്ടണ്‍ | കോവിഡ് ചികിത്സ്‌ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രോത്സാഹിപ്പിച്ച ഹൈഡ്രോക്‌സിക്ലോറോക്വിനിനുള്ള അടിയന്തര ഉപയോഗ അംഗീകാരം ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചു. ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളാണ് അനുമതി പിന്‍വലിക്കാന്‍ കാരണമായത്.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊവിഡിന് ചികിത്സിക്കാന്‍ ക്ലോറോക്വിന്‍, ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തിയിരുന്നു. കോവിഡിന്റെ അപകട സാധ്യതകള്‍ മറികടക്കാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന് സാധിക്കില്ലെന്നാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്.
---- facebook comment plugin here -----