Connect with us

International

കാബൂളിലെ പള്ളിയില്‍ സ്‌ഫോടനം; നാലുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍ | അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ പടിഞ്ഞാറു ഭാഗത്തായി പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഷേര്‍ ഷാ സൂരി പള്ളിയിലാണ് വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരത്തിനിടെ സ്‌ഫോടനം നടന്നത്. പള്ളിയിലെ ഇമാം അസീസുല്ല മൊഫ്‌ലെയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.

പോലീസ് പ്രദേശം വളഞ്ഞതായും പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതിനുള്ള സഹായം ചെയ്തതായും ആഭ്യന്തര മന്ത്രാലയ വക്താവ് താരിഖ് അരിയന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതേവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞാഴ്ച കാബൂളിലെ മറ്റൊരു പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിരുന്നു.

Latest