Connect with us

Covid19

സഊദിയില്‍ 24 മണിക്കൂറിനിടെ 38 മരണങ്ങളും 3,733 പുതിയ കേസുകളും

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് വൈറസ് അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,733 പുതിയ കേസുകളും 38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ തലസ്ഥാനമായ റിയാദിലാണ്. ഇന്നലെ മാത്രം റിയാദില്‍ 1,431 പേര്‍ക്കാണ് കൊാവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചക്കിടെ റിയാദില്‍ മാത്രം രോഗബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. നിരവധി മലയാളികളും റിയാദില്‍ കൊവിഡ് വൈറസിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് ഇതിനകം 116,021 പേര്‍ക്കാണ് കൊവിഡ് സ്ഥിതീകരിച്ചത് 80,019പേര്‍ കോവിഡില്‍ നിന്നും മുക്തി നേടിയിട്ടുണ്ട്, രോഗം ബാധിച്ച് ഇതുവരെ 857 പേരാണ് മരണപ്പെട്ടത്. 35,145 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1738 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ജിദ്ദ 294, മക്ക 293, ദമാം 214, ഹുഫുഫ് 206, അല്‍ ഖോബാര്‍ 100, ബുറൈദ 78, ത്വായിഫ് 77, മദീന 74 ,അല്‍ മുബറസ് 52, അല്‍ഖത്തീഫ് 52, ധഹ്‌റാന്‍ 50, ഹഫര്‍ അല്‍ബാത്തിന്‍ 47 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ കേസുകള്‍.

Latest