Connect with us

Covid19

രാജ്യത്തെ കൊവിഡ് ബാധിതര്‍ 260000 കടന്നു; ജീവന്‍ നഷ്ടപ്പെട്ടത് 7466 പേര്‍ക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ കൊവിഡ് വ്യാപനത്തിന് ഒരു നിയന്ത്രണവുമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തെ പോലെ പുതിയ രോഗികളുടെ എണ്ണം ഒമ്പതിനായിരത്തിന് മുകളില്‍ നില്‍ക്കുകയാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നത് ആശ്വാസകരമാണെങ്കിലും പുതിയ രോഗികളുടെ എണ്ണത്തിലെ വലിയ വര്‍ധനവുകള്‍ ആശങ്ക നിറക്കുന്നു. ലോക്ക്ഡൗണില്‍ വലിയ ഇളവുകള്‍ ഏര്‍പ്പെടുത്തി രാജ്യം സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിലും കൊവിഡിന്റെ ഭീതി കൂടുതല്‍ ശക്തമാകുകയാണെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് ഇതിനകം 266598 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും 7466 പേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ 129215 പേര്‍ രോഗമുക്തിനേടി. രോഗികളുടെ അമ്പത് ശതമാനത്തോളം വരും ഇത്. 24 മണിക്കൂറിനിടെ 9987 കോവിഡ് കേസുകളും 266 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.  24 മണിക്കൂറിനിടെ 9987 കോവിഡ് കേസുകളും 266 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തിനിടയില്‍ അരലക്ഷത്തോളം കേസാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് ഏറ്റവും വേഗത്തില്‍ രോഗം പടരുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന മാഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയിലും ഗുരുതരാവസ്ഥക്ക് ഒരു മാറ്റവുമില്ല. ഇന്നലെ 109 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2553 പുതിയ കേസുകളുമുണ്ടായി. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 88528ലത്തി. മരണം 3169 ആയി. തമിഴ്‌നാട്ടില്‍ ഇന്നലെ 1562 കേസും 17 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ മൊത്തം കേസുകളുടെ എണ്ണം 33329ഉം മരണം 286ലുമെത്തി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും കേസ് വ്യാപനം തുടരുകയാണ്. ഇന്നലെ 1007 കേസും 62 മരണവുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

ഡല്‍ഹിയില്‍ ഇതിനകം 29941 പേര്‍ക്ക് രോഗം ബാധിക്കുകയും 874 പേര്‍ മരണപ്പെടുകയും ചെയ്തു. മരണ നിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഇന്നലെ 31 മരണവും 475 കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ മൊത്തം രോഗികളുടെ എണ്ണം 20545ല്‍ എത്തിയപ്പോള്‍ 1280 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.