Connect with us

Editorial

'നില്‍' ജിഎസ്ടി റിട്ടേണ്‍ ഇനി എസ്എംഎസ് വഴി സമര്‍പ്പിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | “നില്‍” ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ എസ് എം എസ് സൗകര്യം ഏര്‍പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 22 ലക്ഷത്തോളം വരുന്ന നികുതിദായകര്‍ക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യവ്യാപകമായി വാണിജ്യമേഖലയിലുണ്ടായ അടച്ചുപൂട്ടലിന്റെ പശ്ചാത്തലത്തിലാണ് ജിഎസ്ടി അടക്കുവാനില്ലാത്തവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ എസ്എംഎസ് സൗകര്യം ഏര്‍പെടുത്തിയത്.

ജിഎസ്ടി അടക്കുന്ന സ്ഥാപനങ്ങള്‍ ജിഎസ്ടി വെബ്‌സൈറ്റില്‍ കയറി എല്ലാ മാസവും ജിഎസ്ടി ഫയലിംഗ് നടത്തുന്നതണ് നിലവിലെ രീതി. ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉള്ള എല്ലാ സാധാരണ നികുതിദായകരും ഒരു മാസത്തില്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ പോലും നില്‍ ജിഎസ്ടിആര്‍ സമര്‍പ്പിക്കണം. എന്നാല്‍ ബിസിനസ് നടന്നിട്ടില്ലെങ്കില്‍ ജിഎസ്ടി ഫയലിംഗ് നടത്താന്‍ ഇനി പോര്‍ട്ടലിനെ ആശ്രയിക്കേണ്ടതില്ല. പകരം എസ്എംഎസ് വഴി ഫയലിംഗ് നടത്താം.

ബിസിനസുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന്, തുടര്‍ന്നുള്ള മാസത്തിന്റെ ഒന്നാം തീയതിക്ക് ശേഷം 14409 ലേക്ക് എസ്എംഎസ് അയക്കാം. ഫോര്‍മാറ്റ് ഇങ്ങനെ: NIL<space>3B<space>GSTIN<space>Tax period

---- facebook comment plugin here -----

Latest