Connect with us

Qatar

ഖത്വറില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം

Published

|

Last Updated

ദോഹ  | ഖത്വറില്‍ ഇന്ന് മൂന്ന് പേര്‍ കൊവിഡ് മൂലം മരിച്ചു .ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54 ആയി . രാജ്യത്ത് 1595 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

24 മണിക്കൂറിനുള്ളില്‍ 1811 പേര്‍ക്ക് രോഗം സുഖപ്പെട്ടു . ഇതോടെ രാജ്യത്ത് മൊത്തം 44338 പേര്‍ക്കാണ് രോഗം ഭേദമായത് . 24 മണിക്കൂറിനുള്ളില്‍ 22 പേരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു .രാജ്യത്ത് മൊത്തം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം 68790 ആണ് .