International
ലിബിയയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ബോംബാക്രമണം; ഏഴ് പേര്‍ കൊല്ലപ്പെട്ടു

കെയ്‌റോ | ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെ ബോംബാക്രമണം. ബംഗ്ലാദേശില്‍ നിന്നുള്ള 5 വയസുകാരന്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ ഫര്‍ണാജ് ജില്ലയില്‍ ശനിയാഴ്ച വൈകിട്ട് നടന്ന ഷെല്ലാക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു.
സൈനിക കമാന്‍ഡര്‍ ഖലീഫ ഹിഫ്റ്ററുടെ നേതൃത്വത്തില്‍ കിഴക്കന്‍ ട്രിപ്പോളി ആസ്ഥാനമായ സേനയും യുഎന്‍ പിന്തുണയുള്ളതും എന്നാല്‍ ദുര്‍ബലവുമായ സര്‍ക്കാറുമായി സഖ്യമുണ്ടാക്കിയ ഒരു കൂട്ടം സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമാണ് ആക്രമണം.
---- facebook comment plugin here -----