Connect with us

Covid19

സഊദിയില്‍ കോവിഡ് ബാധിതര്‍ അരലക്ഷം കവിഞ്ഞു

Published

|

Last Updated

ദമാം | സഊദിയില്‍ 24 മണിക്കൂറിനിടെ 2,840 പേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു.ശനിയാഴ്ച്ച രോഗം ബാധിച്ച് പത്ത് പേര്‍ കൂടി മരണപെട്ടതോടെ മരണ സംഖ്യ 302 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു.

2840 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 51,980 ആയി. രോഗ ബാധിതരിലും മരണ സംഖ്യയിലും ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സഊദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുതായി 1,797 പേര്‍ക്ക് അസുഖം ഭേദമായതോടെ കോവിഡില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 23,266 ആയി ഉയര്‍ന്നിട്ടുണ്ട്. 28,048 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത് ,ഇവരില്‍ 166 പേരുടെ നില ഗുരുതരമായതിനാല്‍ ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.മക്ക , മദീന , ജിദ്ദ , റഫ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണപെട്ടവരെല്ലാം വിദേശികളാണ്

പുതുതായി ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ് 839 പേര്‍ ,കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത് ജിദ്ദയിലാണ്. 450 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ കണ്ടെത്തിയത്.

Latest