Connect with us

Qatar

ഖത്തറില്‍ മണി എക്‌സ്‌ചേഞ്ചുകള്‍ തുറക്കുന്നു

Published

|

Last Updated

ദോഹ | ഖത്തറിലെ മണി എക്‌സ്‌ചേഞ്ചുകള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഖത്തറില്‍ ലോക്ഡൗണ്‍ നിലവില്‍ വന്നതുമുതല്‍ മണിഎക്‌സ്‌ചേഞ്ചുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു . അതുകൊണ്ട് പല എക്‌സ്‌ചേഞ്ചുകള്‍ അവര്‍ സ്വന്തമായി ഉണ്ടാക്കിയ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ആളുകള്‍ പണം അയച്ചിരുന്നത് .

എന്നാല്‍ കര്‍ശന നിബന്ധനകളോടെയാണ് തുറക്കാന്‍ അനുമതി കൊടുത്തത്. പണം അയക്കാന്‍ വരുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിക്കുകയും താപനില പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട് . കൗണ്ടറുമായുള്ള അകലം പാലിക്കുക തുടങ്ങിയവ നിര്‍ബന്ധമാണ്.

Latest