Connect with us

National

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് ആറ് മരണം; പത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 8002 ആയി വര്‍ധിച്ചു. 24 മണിക്കൂറിനുള്ളില്‍ 798 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആറ് പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടും. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 44 ആയി. മൂന്ന് ചാനലുകളിലെ മാധ്യമപ്രവര്‍ത്തര്‍ക്കാണ് ഇന്ന് രോഗം കണ്ടെത്തിയത്.

കൊവിഡ് ബാധിച്ച് 53 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. 5895 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. 2051 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച മാത്രം 92 പേര്‍ രോഗമുക്തരായെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.