മാസ്‌ക് കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

Posted on: May 4, 2020 8:35 am | Last updated: May 4, 2020 at 9:48 am

കോട്ടയം |  താഴ്ന്നുപോയ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. വാകത്താനം പൊങ്ങന്താനം കുന്നേല്‍ കെ എം അയ്യപ്പന്റെ ഭാര്യ വത്സമ്മ (60)യാണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 നു വാകത്താനത്തായിരുന്നു അപകടം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മകനൊപ്പം മടങ്ങുമ്പോഴാണു സംഭവം. ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു.
മക്കള്‍: അജേഷ്, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്, ശരണ്യ.