Connect with us

Kerala

അതിഥിതൊഴിലാളികളെ മടങ്ങാന്‍ നിർബന്ധിക്കരുത്: ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം | അതിഥിതൊഴിലാളികളെ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള അതിഥിതൊഴിലാളികള്‍ മാത്രം മടങ്ങിയാല്‍ മതിയാകും. സ്വന്തം സംസ്ഥാനത്തേക്ക് തിരികെ പോകാന്‍ ആരെയും നിര്‍ബന്ധിക്കരുത്. മടങ്ങാന്‍ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. മടങ്ങുന്നവര്‍ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം തിരിച്ചുവന്ന് കേരളത്തിലെ
ജോലികള്‍ തുടരണമെന്നും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

Latest