Connect with us

Gulf

അബൂദബിയില്‍ ആലുവ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

മുസഫ | അബുദാബി റുവൈസില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടില്‍ അഡ്‌നോക് ഡിവിഷനില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആലുവ പെരുമ്പാവൂര്‍ റൂട്ടില്‍ മാറംപള്ളി ജംഗ്ഷനില്‍ അണ്ടി കമ്പനി സ്വദേശി ഷൗക്കത്ത് അലി (55) ആണ് മരിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

മുഹമ്മദ് – ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ : റഹ്മത്ത്. മക്കള്‍: ശബാന, നിഹാല. സഹോദരങ്ങള്‍: പരേതനായ സലാം, സാജിത. മൃതദേഹം അബുദാബി ബനിയാസ് ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്തു.

---- facebook comment plugin here -----

Latest