Connect with us

Gulf

തിരൂരങ്ങാടി സ്വദേശി അബൂദബിയില്‍ നിര്യാതനായി

Published

|

Last Updated

അബൂദബി | മലപ്പുറം തിരൂരങ്ങാടി താഴെചിന ചാലില്‍ അബ്ദുല്‍ ഖാദര്‍ (53 ) അബുദാബിയിലെ ഖാലിദിയയില്‍ കുഴഞ്ഞുവീണ് മരിച്ചു. പരേതനായ മുഹമ്മദ്, ആയിശുമ്മു എന്നിവരുടെ മകനാണ്. കെട്ടിടത്തില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഫാത്വിമ. മക്കള്‍: ഷമീന, നസീര്‍, തസ്ലീന, തസ്ഫീന. മരുമക്കള്‍: അന്‍വര്‍, അബൂബക്കര്‍, ജംഷീര്‍, മുബഷിറ. സഹോദരി: സൈനബ.

ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.