Connect with us

Kozhikode

മർകസ് ഖത്‍മുൽ ബുഖാരി സംഗമം വ്യാഴാഴ്ച ഓൺലൈനിൽ

Published

|

Last Updated

കോഴിക്കോട് | മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്‍മുൽ ബുഖാരി നാളെ രാവിലെ 11 മണിക്ക് ഓൺലൈനിൽ നടക്കും. മർകസ് ശരീഅ വിദ്യാർഥികൾക്കായി നടന്നുവരുന്ന ദർസ് ലോക്ക്ഡൗൺ  ആരംഭിച്ച ശേഷം ഓൺലൈനിലാണ് തുടരുന്നത്. പതിനായിരത്തിലധികം വിശ്വാസികളാണ് ഓരോ ദിവസവും ഓൺലൈനിൽ ശ്രവിച്ചുകൊണ്ടിരിക്കുന്നത്. 27 ദിവസങ്ങൾ ഓൺലൈനിൽ പൂർത്തിയായി. www.youtube.com/sheikhaboobacker ഇൽ പരിപാടി ലൈവ് ആയി നൽകും. സഖാഫികളും മർകസിലെ മുഴുവൻ മുതഅല്ലിമുകളും പരിപാടിയിൽ സംബന്ധിക്കണമെന്ന് മർകസ് ഓഫീസിൽ നിന്നറിയിച്ചു.