Connect with us

Saudi Arabia

സഊദിയില്‍ റമദാനില്‍ കര്‍ഫ്യൂ സമയങ്ങളില്‍ മാറ്റം

Published

|

Last Updated

ദമാം  | സഊദിയില്‍ കോവിഡ് 19 വ്യാപനത്തിന്റെ ഭാഗമായി ഇരുപത്തി നാല് മണിക്കൂര്‍ കര്‍ഫ്യു നിലവില്‍ വന്നതോടെ കര്‍ഫ്യു സമയങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള സമയത്തില്‍ മാറ്റം വരുത്തി

കര്‍ഫ്യൂ കര്‍ശനമല്ലാത്ത പ്രദേശങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി നല്‍കി . ആശുപത്രി, ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തുകടക്കുന്നതിന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണിവരെ പുറത്തിറങ്ങുന്നതിന് അനുവദിക്കും. നേരത്തെ രാവിലെ ആറുമണിമുതല്‍ മൂന്നു മണിവരെയായിരുന്നു കര്‍ഫ്യൂ ഇളവ് നല്‍കിയിരുന്നത്

കര്‍ശന കര്‍ഫ്യു നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ആര്‍ക്കും പുറത്തിറങ്ങുന്നതിന് അനുവാദമില്ല . പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചന്നും . നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും , ആരോഗ്യ ഒറ്റപ്പെടലിന്റെ നടപടികള്‍ എല്ലാവരും കൃത്യമായി പാലിക്കാന്‍ തയ്യാറാവണമെന്നും മന്ത്രാലയം അറിയിച്ചു