Connect with us

Covid19

ലോക്ക് ഡൗണ്‍: കേരളത്തിന് കോടികളുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണില്‍ കേരളത്തിന് കോടികളുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഏകദേശം 50,000 കോടിയുടെ നഷ്ടമാണ് സംഭവിക്കുക. ഈമാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകും. കേരളത്തിനെ സഹായിക്കുന്നതില്‍ കേന്ദ്രം വലിയ വീഴ്ച വരുത്തിയതായി മന്ത്രി ആരോപിച്ചു. തരാനുള്ള പണം പോലും തന്നില്ല. വാചകമടി കൊണ്ടു മാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകളുണ്ടാകുമെന്നും ഐസക് വ്യക്തമാക്കി. കര്‍ശന ഉപാധികളോടെയായിരിക്കും ഇളവുകള്‍ അനുവദിക്കുക. രോഗം പൂര്‍ണമായി വിട്ടൊഴിയുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest