Connect with us

Covid19

പട്യാലയില്‍ കര്‍ഫ്യൂ പാസ് ആവശ്യപ്പെട്ട എ എസ് ഐയുടെ കൈ അക്രമി സംഘം വെട്ടി

Published

|

Last Updated

ചണ്ഡീഗഢ് | പഞ്ചാബിലെ പട്യാലയില്‍ പോലീസിനു നേരെ ആക്രമണം. എ എസ് ഐയുടെ കൈ അക്രമികള്‍ വാളുകൊണ്ട് വെട്ടി. സാരമായി പരുക്കേറ്റ എ എസ് ഐയെ ആദ്യം രജീന്ദ്ര ആശുപത്രിയിലും പിന്നീട് പി ജി ഐ എം ഇ ആര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റു രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു. രാവിലെ 6.15ഓടെയാണ് സംഭവം.

ഇവിടുത്തെ മാര്‍ക്കറ്റ് റോഡിലുടെ വാഹനത്തില്‍ കടന്നുപോകാന്‍ ശ്രമിച്ച അഞ്ചു പേരടങ്ങിയ “നിഹംഗ” എന്ന സായുധ സംഘമാണ് ആക്രമണം നടത്തിയത്. കര്‍ഫ്യൂ പാസ് കാണിക്കാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ കൂട്ടാക്കാതെ റോഡുകളിലെ ബാരിക്കേഡുകളിലേക്ക് വാഹനം ഇടിച്ചുകയറ്റുകയും തുടര്‍ന്ന് ആക്രമണം നടത്തുകയുമായിരുന്നുവെന്ന് പാട്യാല പോലീസ് സൂപ്രണ്ട് മന്‍ദീപ് സിംഗ് പറഞ്ഞു. കൃത്യത്തിനു ശേഷം അക്രമികള്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടന്നുവരികയാണ്. കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് മേഖലയില്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.