Connect with us

Covid19

ഇന്ന് രോഗം ഭേദമായത് 26 പേര്‍ക്ക്; കാസര്‍കോടിന് ആശ്വാസം

Published

|

Last Updated

കാസര്‍കോട് | കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള കാസര്‍കോട് ജില്ലയില്‍ നിന്ന് ഇന്ന് പുറത്തുവന്നത് അത്യന്തം ആശ്വാസം പകരുന്ന വാര്‍ത്ത. ജില്ലയില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ക്ക് രോഗം ഭേദമായി. ഇവര്‍ ഇന്ന് ആശുപത്രി വിടും. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി. 105 പേരാണ് ഇനി ചികിത്സയിലുള്ളത്.

രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടിവരുന്നതും രോഗികളുടെ എണ്ണം വലിയ തോതില്‍ കുറയുന്നതും ജില്ലക്കും സംസ്ഥാനത്തിനും ഏറെ പ്രതീക്ഷ പകരുന്നതാണ്.

---- facebook comment plugin here -----

Latest