Connect with us

Covid19

അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കുന്നതിന് നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം. ട്രെയിന്‍ ഏര്‍പ്പെടുത്തുന്നത്‌
ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടാണ് കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം. തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിന്‍ വേണമെന്നായിരുന്നു ആവശ്യം.