Connect with us

Covid19

ലോക്ക് ഡൗണ്‍: സംസ്ഥാനത്ത് എന്തുവേണം; തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം കേന്ദ്രം ഉടന്‍ നടത്താനിരിക്കെ, കേരളത്തിലെടുക്കേണ്ട തീരുമാനം സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രത്തിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമാവും എന്തുവേണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കുക. കൊവിഡ് ബാധിത ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്താമെന്ന നിലപാട് പ്രധാന മന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിച്ചിരുന്നു. ലോക്ക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സംസ്ഥാനവും തയാറല്ല.

രാജ്യത്ത് ലോക്ക് ഡൗണ്‍ 14 ദിവസത്തേക്കു കൂടി നീട്ടുന്നതിന് ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാന മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണില്‍ ചില പ്രധാന മേഖലകള്‍ക്ക് ഇളവുകളുണ്ടാകുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്നു തന്നെയുണ്ടായേക്കും

Latest