Connect with us

Covid19

ലോകത്ത് ഭീതിദാവസ്ഥ തുടരുന്നു; കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കവിഞ്ഞു, മരണം 1,08,770

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. 17,79000 ആണ് ആകെ പോസിറ്റീവ് കേസുകള്‍. 1,08,770 പേര്‍ മരിച്ചു. അമേരിക്കയില്‍ തന്നെയാണ് നിലവില്‍ ഏറ്റവും ഭീതിദമായ സ്ഥിതിയുള്ളത്. ലോകത്ത് കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് അമേരിക്കയിലാണ്. ഇവിടെ മരണ സംഖ്യ 20,000 കടന്നു. 24 മണിക്കൂറിനിടെ 1800 ല്‍ പരമാളുകളുടെ ജീവനാണ് പൊലിഞ്ഞത്. അഞ്ച് ലക്ഷത്തിലധികമാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍.

ഇറ്റലിയില്‍ മരണം 19,468 ല്‍ എത്തി. സ്‌പെയിനിലും ഫ്രാന്‍സിലുമെല്ലാം പുതിയ കേസുകളും മരണവും കുതിച്ചുയരുകയാണ്.

---- facebook comment plugin here -----

Latest