Connect with us

Ongoing News

പ്രവാസി സംഘടനാ പ്രതിനിധികളുമായി കാന്തപുരം വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി

Published

|

Last Updated

കോഴിക്കോട് | ജി  സി സി രാഷ്ട്രങ്ങളിലെ കൊവിഡ് 19 പ്രതിരോധ പ്രവർത്തങ്ങൾ നടപ്പിലാക്കാൻ സജീവമായി പ്രവർത്തിക്കുകയും പ്രവാസികൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യ സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഐ സി എഫ് (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ), ആർ എസ് സി (രിസാല സ്റ്റഡി സർക്കിൾ) പ്രതിനിധികളുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. യു എ ഇ, സഊദി അറേബ്യ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ സന്നദ്ധ സേവനങ്ങൾക്ക് നേതൃത്വം നൽകുന്നവർ സംബന്ധിച്ചു.

കൊവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഓരോ രാഷ്ടങ്ങളും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും പാലിക്കാനും, അവിടുത്തെ ഗവണ്മെന്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ മുന്നിട്ടറങ്ങാനും കാന്തപുരം പറഞ്ഞു.

പ്രവാസികളുടെ ആശങ്കകൾ ഉന്നയിച്ചു ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ച കത്തിനു മറുപടി ലഭിച്ചു. നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിലും ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിലും സുന്നി സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കുകയും, അത് വിശദമായി രേഖാമൂലം അറിയിച്ചപ്പോൾ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്‌തു.

ഗൾഫ് പ്രവാസം ആരംഭിച്ചത് മുതൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു പ്രതിസന്ധിയാണ് ഇത്. വളരെ സൂക്ഷ്മതയോടെ നാം നീങ്ങണം. സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങു നൽകണം. പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ അനുമതി നൽകുന്ന മുറക്ക്, കേരളത്തിലെ മുന്നൂറിലധികം സുന്നി സ്ഥാപനങ്ങളിൽ ക്വാറന്റൈൻ ചെയ്യാൻ ഒരുക്കമാണ്. ഓരോ രാജ്യങ്ങളിലെയും വ്യത്യസ്ത പ്രശ്നനങ്ങൾ മനസ്സിലാക്കുകയും കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ മുന്നോട്ടുവരികയും ചെയ്യുന്ന സുന്നി സംഘടനാ പ്രവർത്തനം മാതൃകയാണ്. കൂടുതൽ സന്നദ്ധ സേവകരെ വരും ദിവസങ്ങളിൽ രംഗത്തിറക്കും: കാന്തപുരം പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ കോവിഡ് പ്രവർത്തനവുമായി ബന്ധപ്പെട്ട നേരത്തെയും മുസ്ലിം ജമാഅതിന്റെ നേതൃത്വത്തിൽ ആവശ്യമായ ഇടപെടലുകൾ നേരത്തെയും നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ ഉള്ള വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്മറ്റിക്ക് രൂപം നൽകി. പുറമെ, ഓരോ രാജ്യങ്ങളിലെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക കമ്മറ്റികൾക്കും രൂപം നൽകി. സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് തങ്ങൾ ജിദ്ദ, മുസ്തഫ ദാരിമി മുസഫ, കരീം ഹാജി ഖത്തർ, അബ്ദുൽ അസീസ് മമ്പാട്, നിസാർ സഖാഫി ഒമാൻ, അഡ്വ. തൻവീർ കുവൈത്ത്, ഹമീദ് ഈശ്വരമംഗലം, അബുദാബി, ശരീഫ് കാരശ്ശേരി, എം സി അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിൽ നിന്ന്, സയ്യിദ് അലി ബാഫഖി തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്‍മാൻ സഖാഫി, സയ്യിദ് ത്വാഹാ തങ്ങൾ, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി മജീദ് കക്കാട് തുടങ്ങി വരും മീറ്റിങ്ങിൽ സംബന്ധിച്ചു.

---- facebook comment plugin here -----

Latest