Connect with us

Covid19

റമദാനില്‍ സഊദിയില്‍ തറാവീഹ് നമസ്‌കാരം ഇരുഹറമുകളില്‍ മാത്രം

Published

|

Last Updated

മക്ക/മദീന  | വിശുദ്ധ റമദാന്‍ മാസത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സഊദിയില്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തറാവീഹ് നമസ്‌കാരം ഇരുഹറമില്‍ മാത്രാമാണ് ഉണ്ടാവുകയെന്നും രാജ്യത്തെ മറ്റ് പള്ളികളില്‍ ഉണ്ടാവുകയില്ലെന്നും സഊദി ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഷെയ്ക്ക് പറഞ്ഞു

നിലവില്‍ രാജ്യത്തെ മറ്റ് പള്ളികളില്‍ ബാങ്കുവിളി മാത്രമാണുള്ളത്.  ജമാഅത്ത് നിസ്‌കാരങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് .ഇരുഹറമുകള്‍ അടക്കം രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കര്‍ഫ്യു തുടരുകയാണ്. കോവിഡ് 19 വ്യാപനം പൂര്‍ണ്ണമായും രാജ്യത്ത് നിന്ന് ഇല്ലാതായെങ്കില്‍ മാത്രമേ പള്ളികളില്‍ ജമാഅത്ത് നിസ്‌കാരങ്ങള്‍ പുനഃരാരംഭിക്കാന്‍ സാധ്യമാവുകയോള്ളൂവെന്നും മന്ത്രി പറഞ്ഞു

---- facebook comment plugin here -----

Latest